Skip to main content

സങ്കീർത്തനം:91 (PSALM: 91)


1 അത്യുന്നതന്റെ മറവിൽ വസിക്കുകയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ വസിക്കുകയും ചെയ്യുന്നവൻ 

2 യഹോവയെക്കുറിച്ച്: “അവൻ എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും” എന്ന് പറയുന്നു.

3 അവൻ നിന്നെ വേട്ടക്കാരന്റെ കെണിയിൽ നിന്നും മാരകമായ മഹാവ്യാധിയിൽനിന്നും വിടുവിക്കും.

4 തന്റെ തൂവലുകൾകൊണ്ട് അവൻ നിന്നെ മറയ്ക്കും; അവന്റെ ചിറകിൻ കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്ക് പരിചയും കവചവും ആകുന്നു.

5 രാത്രിയിലെ ഭീകരതയും പകൽ പറന്നുവരുന്ന അമ്പുകളും 

6 ഇരുളിൽ മറഞ്ഞിരിക്കുന്ന മഹാവ്യാധിയും ഉച്ചയ്ക്കു നശിപ്പിക്കുന്ന സംഹാരകനും നിന്നെ ഭയപ്പെടുത്തുകയില്ല.

7 നിന്റെ വശത്ത് ആയിരം പേരും നിന്റെ വലത്തുഭാഗത്ത് പതിനായിരം പേരും വീഴാം, എങ്കിലും ഇതൊന്നും നിന്നോട് അടുത്തുവരുകയില്ല. 

8 നിന്റെ കണ്ണുകൊണ്ടു തന്നെ നീ നോക്കി ദുഷ്ടന്മാർക്ക് ലഭിക്കുന്ന പ്രതിഫലം കാണും. 

9 എന്റെ സങ്കേതമായ യഹോവയെ, അത്യുന്നതനായവനെത്തന്നെ,നീ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നതിനാൽ, 

10 ഒരു അനർത്ഥവും നിനക്ക് ഭവിക്കുകയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന് അടുത്തു വരുകയില്ല. 

11 നിന്റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന് അവൻ നിന്നെക്കുറിച്ച് തന്റെ ദൂതന്മാരോട് കല്പിക്കും; 

12 നിന്റെ കാൽ കല്ലിൽ തട്ടാതിരിക്കേണ്ടതിന് അവർ നിന്നെ കൈകളിൽ വഹിച്ചു കൊള്ളും. 

13 സിംഹത്തെയും അണലിയെയും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും. 

14 “അവൻ സ്നേഹപൂർവം എന്നോട് പറ്റിയിരിക്കുകയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറിയുകയാൽ ഞാൻ അവനെ ഉയർത്തും. 

15 അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാൻ അവന് ഉത്തരമരുളും; കഷ്ടകാലത്ത് ഞാൻ അവനോടുകൂടി ഇരിക്കും; ഞാൻ അവനെ വിടുവിച്ച് മഹത്വീകരിക്കും. 

16 ദീർഘായുസ്സുകൊണ്ട് ഞാൻ അവനെ തൃപ്തനാക്കും; എന്റെ രക്ഷയെ അവന് കാണിച്ചുകൊടുക്കും.

Comments

Popular posts from this blog

Pattangapetta Daivam thampurane Prayer in Malayalam and English | പട്ടാങ്ങപ്പെട്ട ദൈവം തമ്പുരാനെ

മലയാളം പട്ടാങ്ങപ്പെട്ട ദൈവം തമ്പുരാനെ ഞങ്ങളെ നീ രക്ഷിച്ചുകൊള്ളേണമേ. തിന്മകള്‍ ഒക്കെയില്‍നിന്നും, ദോഷങ്ങള്‍ ഒക്കെയില്‍നിന്നും, തിന്മപെട്ട മനസ്സോക്കെയില്‍നിന്നും, വേശ്യാദോഷ ചിന്തയില്‍നിന്നും, ശത്രുക്കള്‍ ഒക്കെയില്‍നിന്നും, ചതിവിനുടെ സ്നേഹകാരില്‍നിന്നും, പിശാചുക്കളുടെ പരീക്ഷകളില്‍ നിന്നും ദുഷ്ടമനുഷ്യരുടെ തിന്മകളില്‍നിന്നും, ആശുദ്ധപ്പെട്ട വികാരങ്ങളില്‍നിന്നും, മ്ലേച്ചതപ്പെട്ട മോഹങ്ങളില്‍നിന്നും, തിന്മപ്പെട്ട സ്വപ്നങ്ങളില്‍ നിന്നും, ഒളിക്കപ്പെട്ട കണികളില്‍നിന്നും, മിനക്കടപ്പെട്ട വചനങ്ങളില്‍നിന്നും, വന്‍ ചതിവുകളില്‍നിന്നും, തിന്മപെട്ട ഉത്തരപ്പില്‍നിന്നും, ഇഹലോകത്തിനടുത്ത സകല പരീക്ഷകളില്‍നിന്നും ഞങ്ങളെ നീ രക്ഷിച്ചു കൊള്ളേണമേ. അരിശത്തിനുടെ വടിയില്‍നിന്നും, പെട്ടന്നുള്ള മരണത്തില്‍നിന്നും, കോപത്തില്‍നിന്നും, ദ്വേഷതയില്‍നിന്നും, മിന്നലുകളില്‍നിന്നും, ഇടികളില്‍നിന്നും, വസന്തകളില്‍നിന്നും, തീ നരകത്തില്‍നിന്നും, കടുമപ്പെട്ട ദുഷ്കര്‍മങ്ങളില്‍നിന്നും, ചാകാത്ത പുഴുവില്‍നിന്നും, കെടാത്ത തീയില്‍ നിന്നും, പല്ല് കടിയില്‍നിന്നും, കരച്ചിലില്‍നിന്നും, കയ്പുപെട്ട ഭവിതത്തില്‍നിന്നും, തിന്മപെട്ട നാഴികയില്‍നിന്നു...

St. Anthony Novena | വിശുദ്ധ അന്തോണീസിന്റെ നൊവേന

  അല്ലയോ കാരുണ്യവാനും വിശുദ്ധനുമായ അന്തോണീസ് പുണ്യവാളാ, ഈ എളിയ വിശ്വാസി അങ്ങയുടെ പൂർണ്ണ സംരക്ഷണത്തിനായി ഞങ്ങളുടെ ആത്മശരീരങ്ങളും ഞങ്ങൾക്കുള്ള സകലതും അങ്ങിൽ സമർപ്പിക്കുന്നു എന്റെ സമ്പൂർണ്ണ വിശ്വാസത്തിന്റെ പ്രതീകമായി എല്ലാ ചൊവ്വാഴ്ചയും കത്തിജ്വലിക്കുന്ന ഈ ദീപo അങ്ങേയ്ക്ക് സമർപ്പിക്കുന്നു. അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത വിശുദ്ധ അന്തോണീസേ ഞങ്ങളുടെ ദുഃഖങ്ങളിലും പ്രയാസങ്ങളിലും ആശ്വാസം തരുകയും എന്നെയും എന്റെ കുടുംബത്തേയും എല്ലാ വിപത്തുകളിൽ നിന്നും ദോഷങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമേ. എന്റെ സകല വിശ്വാസവും സമർപ്പിച്ചിട്ടുള്ള അങ്ങ് ഞങ്ങൾക്ക് എന്നും തുണയും മാദ്ധ്യസ്ഥനും ഉപകാരിയും ആയിരിക്കേണമേ. ഞങ്ങളുടെ ആത്മീയവും ഭൗതികവുമായ സകല ആവശ്യങ്ങളിലും പ്രത്യേകിച്ച് ഇപ്പോൾ ഞങ്ങൾ അപേക്ഷിക്കുന്ന ഞങ്ങളുടെ ആവശ്യങ്ങൾ അവരവരുടെ (ആവശ്യങ്ങൾ പറയുക) പൂർവ്വ പിതാവായ ദൈവത്തിന്റെ പക്കൽ നിന്ന് അങ്ങയുടെ മദ്ധ്യസ്ഥം വഴിയായി വാങ്ങി ഞങ്ങൾക്ക് നേടിതരേണമേ എന്നെ വലയം ചെയ്തിരിക്കുന്ന എല്ലാവിധ ദുഃഖങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും കഷ്ടപ്പാടിൽ നിന്നും പീഢനങ്ങളിൽ നിന്നും കരുണയോടുകൂടി മോചിപ്പിക്കണമേ.  സ്വർഗ്...

വി . യൂദാശ്ലീഹായുടെ നൊവേന (Vishudha Yudhasleehayude Novena)

മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വി.യൂദാശ്ലീഹായേ, ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കണമേ.യാതൊരു   സഹായവും ഫലസിദ്ധിയില്ലാതെ വരുന്ന സന്ദര്‍ഭത്തില്‍ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം  ചെയ്യുന്നതിന് അങ്ങേയ്ക്ക് വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ്  ഉപയോഗിക്കണമേ. എന്‍റെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യാ (ആവശ്യം പറയുക ) അങ്ങേ സഹായം ഞാനപേക്ഷിക്കുന്നു .ഭാഗ്യപ്പെട്ട യൂദാശ്ലീഹായേ! അങ്ങേ ഈ അനുഗ്രഹത്തെ ഞാന്‍ സദാ ഓര്‍ക്കുമെന്നും അങ്ങേ  സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ആമ്മേന്‍ (ഈ പ്രാര്‍ത്ഥന ദിവസം 9 പ്രാവശ്യം ചൊല്ലുക. 9 ദിവസം തുടര്‍ച്ചയായി ചൊല്ലിയാല്‍ ഏതു കാര്യവും  സാധിക്കും. 10 ദിവസം ചൊല്ലിയാല്‍ അത് ഒരു കാലവും സഫലമാകതിരിക്കില്ല)