Skip to main content

Posts

Showing posts from May, 2018

സങ്കീർത്തനം 51 (Psalm 51)

സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. 1 ദൈവമേ, നിന്റെ ദയയ്ക്ക് തക്കവണ്ണം എന്നോട് കൃപയുണ്ടാകണമേ; നിന്റെ ബഹുവിധമായ കാരുണ്യപ്രകാരം എന്റെ ലംഘനങ്ങൾ മായിച്ചുകളയണമേ. 2 എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കണമേ. 3 എന്റെ ലംഘനങ്ങൾ ഞാൻ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. 4 നിന്നോടു തന്നെ ഞാൻ പാപം ചെയ്തു; നിനക്ക് അനിഷ്ടമായത് ഞാൻ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോൾ നീ നീതിമാനായും വിധിക്കുമ്പോൾ നിർമ്മലനായും ഇരിയ്ക്കുന്നുവല്ലോ. 5 ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു. 6 അന്തർഭാഗത്തെ സത്യമല്ലോ നീ ഇച്ഛിക്കുന്നത്; അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ. 7 ഞാൻ നിർമ്മലനാകേണ്ടതിന് ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കണമേ; ഞാൻ ഹിമത്തെക്കാൾ വെണ്മയാകേണ്ടതിന് എന്നെ കഴുകണമേ. 8 സന്തോഷവും ആനന്ദവും എന്നെ കേൾപ്പിക്കണമേ; നീ ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ. 9 എന്റെ പാപങ്ങൾ കാണാത്തവിധം നിന്റെ മുഖം മറയ്ക്കണമേ; എന്റെ അകൃത്യങ്ങളെല്ലാം മായിച്ചു കളയണമേ. 10 ദൈവമേ, നിർമ്മലമായ ഒരു ഹൃദയം...

വി . യൂദാശ്ലീഹായുടെ നൊവേന (Vishudha Yudhasleehayude Novena)

മിശിഹായുടെ സ്നേഹിതനും വിശ്വസ്ത ദാസനുമായ വി.യൂദാശ്ലീഹായേ, ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കണമേ.യാതൊരു   സഹായവും ഫലസിദ്ധിയില്ലാതെ വരുന്ന സന്ദര്‍ഭത്തില്‍ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം  ചെയ്യുന്നതിന് അങ്ങേയ്ക്ക് വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ്  ഉപയോഗിക്കണമേ. എന്‍റെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യാ (ആവശ്യം പറയുക ) അങ്ങേ സഹായം ഞാനപേക്ഷിക്കുന്നു .ഭാഗ്യപ്പെട്ട യൂദാശ്ലീഹായേ! അങ്ങേ ഈ അനുഗ്രഹത്തെ ഞാന്‍ സദാ ഓര്‍ക്കുമെന്നും അങ്ങേ  സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ആമ്മേന്‍ (ഈ പ്രാര്‍ത്ഥന ദിവസം 9 പ്രാവശ്യം ചൊല്ലുക. 9 ദിവസം തുടര്‍ച്ചയായി ചൊല്ലിയാല്‍ ഏതു കാര്യവും  സാധിക്കും. 10 ദിവസം ചൊല്ലിയാല്‍ അത് ഒരു കാലവും സഫലമാകതിരിക്കില്ല)